ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാസംഗമം ഇന്ന്

By Web Team  |  First Published Jun 15, 2024, 9:21 AM IST

അറഫയിലെത്തി സംഗമിക്കുന്ന ഹാജിമാർ പാപമോചന പ്രാർത്ഥനകളിലും ആരാധനാ കർമ്മങ്ങളിലും മുഴുകും. പിന്നീട് ഹജ്ജ് കർമ്മങ്ങളുടെ മറ്റൊരു പ്രധാന കേന്ദ്രമായ മുസ്ദലിഫയിലേക്ക് നീങ്ങും


അറഫ: ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാസംഗമം ഇന്ന്. ഇരുപത് ലക്ഷത്തിലേറെ ഹജ്ജ് തീർത്ഥാടകർ അറഫയിൽ സംഗമിക്കും. ഉച്ചയ്ക്ക് അറഫ പ്രഭാഷണത്തോടെ ചടങ്ങുകൾ ആരംഭിക്കും. സ്ഥലത്ത് വൻ സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനെത്തിയ ലക്ഷക്കണക്കിന് ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിലെ പ്രധാന കർമ്മമാണിത്. അറഫയിലെത്തി സംഗമിക്കുന്ന ഹാജിമാർ പാപമോചന പ്രാർത്ഥനകളിലും ആരാധനാ കർമ്മങ്ങളിലും മുഴുകും. പിന്നീട് ഹജ്ജ് കർമ്മങ്ങളുടെ മറ്റൊരു പ്രധാന കേന്ദ്രമായ മുസ്ദലിഫയിലേക്ക് നീങ്ങും.

അറഫാ സംഗമത്തിലെ തിരക്ക് കണക്കിലെടുത്ത് പ്രായമായവരും അവശയതയുള്ളവരുമായ ഹാജിമാർക്ക് പ്രത്യേക സൗകര്യം ഒരുക്കിയാണ് എത്തിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ ഒരേ മനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ സംഗമ വേദി കൂടിയാണ് അറഫ. 160ലധികം രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം ഹാജിമാർ എത്തിയെന്നാണ് കണക്ക്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!