രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ

By Web Team  |  First Published Jul 16, 2023, 7:44 PM IST

തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രവും വിവാഹവേദിയും കഥകളെ അനുസ്മരിപ്പിക്കുന്ന വിധം സുന്ദരമായിരുന്നു. ശൈഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ശൈഖ് മഹ്‌റ വിവാഹ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായി തിളങ്ങി.


ദുബൈ: കഥകളില്‍ കേട്ടിട്ടുള്ള രാജകുമാരിയെപ്പോലെ അതിസുന്ദരിയായി, തൂവെള്ള ഗൗണിലെത്തുന്ന ദുബൈ ഭരണാധികാരിയുടെ മകള്‍. കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി ശൈഖ് മന...സ്വപ്‌നതുല്യമായ അത്യാഢംബര വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അടുത്തിടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായത്. മനോഹരമായ രാജകീയ വിവാഹത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശൈഖ മഹ്‌റ. 

Latest Videos

 

തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രവും വിവാഹവേദിയും കഥകളെ അനുസ്മരിപ്പിക്കുന്ന വിധം സുന്ദരമായിരുന്നു. ശൈഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ശൈഖ് മഹ്‌റ വിവാഹ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായി തിളങ്ങി. ഇന്‍സ്റ്റാഗ്രാമിലാണ് ശൈഖ മഹ്‌റ വിവാഹ വീഡിയോ പങ്കുവെച്ചത്. നേരത്തെ വിവാഹ വാര്‍ത്തയും പിന്നീട് ഇതിന്റെ ചിത്രങ്ങളും ശൈഖ മഹ്‌റ പങ്കുവെച്ചിരുന്നു. മേയ് 27നായിരുന്നു ഇരുവരുടെയും വിവാഹം. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികള്‍ക്കായി രചിച്ച കവിത പങ്കുവെച്ചാണ് ശൈഖ മഹ്‌റ തന്റെ വിവാഹ വാര്‍ത്ത അറിയിച്ചത്.  

Read Also -  മാളില്‍ കോഫി കുടിച്ച്, മെട്രോയില്‍ യാത്ര ചെയ്ത് ദുബൈ ഭരണാധികാരി, വീഡിയോ

Read Also -  'ആധുനിക ദുബൈയുടെ ശില്‍പ്പി'ക്ക് 74-ാം ജന്മദിനം; ശൈഖ് മുഹമ്മദിന്റെ ജീവിതരേഖയിലെ സുപ്രധാന സംഭവങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!