ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്.
കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിമാനം വൈകുന്നത് മൂലം 180 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.