വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

By Web Team  |  First Published Jul 16, 2023, 10:36 PM IST

കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ദർ നിർദേശം നൽകി.


റിയാദ്: സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാൻ കാലാവസ്ഥ വിദഗ്ധർ നിർദേശം നൽകി. 

കിഴക്കൻ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനൽ ചൂട് അനുഭവപ്പെട്ടു വരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്. കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ദർ നിർദേശം നൽകി. ഉയർന്ന താപനിലയിൽ വീശിയടിക്കുന്ന കാറ്റിൽ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതിൽ അടങ്ങിയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ഒപ്പം അപകടങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. എന്നാൽ അൽ ബാഹഹ, അൽ ഖസീം, അബഹ ഭാഗങ്ങളിൽ മഴയും കോടമഞ്ഞും അടങ്ങുന്ന തണുപ്പ് കാലവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ താപന നില 20നും 22നും ഇടയിലാണ് രേഖപ്പെടുത്തിയത്.

Latest Videos

Read Also - സൗദിയിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം; കരട് നിയമത്തില്‍ പൊതുജനാഭിപ്രായം തേടി

ഇന്നലെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന താപനില, മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജൂലൈ 15ന് അബുദാബിയിലെ ബദാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) ആണ് ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.  50.1 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ഉച്ചയ്ക്ക 2.30ന് ഇവിടെ രേഖപ്പെടുത്തിയത്. അടുത്തിടെയായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 

 രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. താപനില ഉയരുന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തില്‍ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...


click me!