പലസ്തീൻ ജനതക്കൊപ്പം; സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്ന് സൗദി കിരീടാവകാശി

By Web Team  |  First Published Oct 11, 2023, 10:44 PM IST

മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുമുള്ള അവകാശത്തിന് പലസ്തീൻ ജനതയ്‌ക്കൊപ്പം സൗദി അറേബ്യ നിലകൊള്ളുമെന്നും കിരീടാവകാശി പറഞ്ഞു.


റിയാദ്: പലസ്തീൻ ജനതക്കൊപ്പം നിലക്കൊള്ളുമെന്നും സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. പലസ്തിനും ഇസ്രായേലിനുമിടയിൽ രൂക്ഷമായ സംഘർഷം തടയാനും പശ്ചിമേഷ്യൻ മേഖലയിൽ അത് പടരാതിരിക്കാനും എല്ലാ അന്താരാഷ്ട്ര, പ്രാദേശിക വിഭാഗങ്ങളുമായും ആശയവിനിമയം നടത്താൻ രാജ്യം സാധ്യമായ ശ്രമങ്ങല്ലൊം നടത്തുകയാണെന്നും പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ഗസയിലെയും ചുറ്റുപാടുകളിലെയും സൈനികാക്രമണത്തെക്കുറിച്ചും സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുന്ന മോശമായ സാഹചര്യത്തെക്കുറിച്ചും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടേണ്ടതുണ്ടെന്നും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.

Latest Videos

മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുമുള്ള അവകാശത്തിന് പലസ്തീൻ ജനതയ്‌ക്കൊപ്പം സൗദി അറേബ്യ നിലകൊള്ളുമെന്നും കിരീടാവകാശി പറഞ്ഞു. സൗദിയുടെ പിന്തുണയ്ക്ക് പലസ്തീൻ പ്രസിഡൻറ് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു. സൗദിയുടെ ഉറച്ച നിലപാടുകളെയും പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാൻ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Read Also -  പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി

അതേസമയം ഗാസയിലെ ഇസ്രയേൽ ആക്രമണവും പശ്ചിമേഷ്യൻ മേഖലയിൽ അതിെൻറ വ്യാപനവും തടയേണ്ടതുണ്ടെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി. പലസ്തീൻ പ്രസിഡൻറ്, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡൻറ് എന്നിവരുമായി കിരീടാവകാശി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം മന്ത്രിസഭ ചർച്ച ചെയ്തു. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താനുള്ള രാജ്യത്തിെൻറ തുടർന്നുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു അത്. 

ഗാസയിലെയും പരിസരങ്ങളിലെയും ആക്രമണം തടയുന്നതിനും മേഖലയിലെ വ്യാപനം തടയുന്നതിനും പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും അവർക്കൊപ്പം നിൽക്കുന്നതിെൻറയും ഭാഗമാണെന്നും മന്ത്രിസഭ വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!