പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

By Web Team  |  First Published Sep 26, 2023, 7:05 PM IST

വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന്  പുറപ്പെടും.


തിരുവനന്തപുരം: ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും.

വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന്  പുറപ്പെടും. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

Latest Videos

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി

 ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

ദമ്മാം: ഈജിപ്ത് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. വിമാനം ദമ്മാം എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. 120 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈജിപ്ത് എയര്‍ കെയ്‌റോയില്‍ നിന്ന് ദമ്മാമില്‍ അയച്ച മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ പിന്നീട് ദമ്മാമില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

click me!