ഉദയനിധി സ്റ്റാലിന്‍റെ സനാതന പരാമർശം ഒഴിവാക്കേണ്ടിയിരുന്നത്: മഞ്ചേശ്വരം എംഎൽഎ

By Web Team  |  First Published Sep 10, 2023, 6:36 PM IST

സൗദിയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.


റിയാദ്: സനാതന ധർമ്മം തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിെൻറ പ്രസ്‍താവന ഒഴിവാക്കേണ്ടതായിരുന്നെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് പറഞ്ഞു. സൗദിയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ‘ഇൻഡ്യ’ മുന്നണി ലക്ഷ്യം കാണാനുള്ള കഠിനപരിശ്രമത്തിലാണ്. അപ്പുറത്ത് രാപ്പകലില്ലാതെ മുന്നണി പൊളിക്കാനുള്ള ശ്രമം നടത്തുകയാണ് ബി.ജെ.പി.

നിർണായകമായ ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ സംഘപരിവാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കും. അതുകൊണ്ട് വിവാദമുണ്ടാകാൻ സാധ്യതയുള്ള പ്രസ്താവനകളെല്ലാം ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം എന്നും എം.എൽ.എ പറഞ്ഞു. ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ജനാധിപത്വ വിശ്വാസികൾ നാം ഭാരതീയരാണ് എന്ന് പറയുന്ന വൈകാരികതയിലല്ല ബി.ജെ.പിയുടേത്.

Latest Videos

അവർ ആർ.എസ്.എസിെൻറ അജണ്ട നടപ്പാക്കുകയാണ്. അതുകൊണ്ടാണ് എതിർക്കപ്പെടേണ്ടത്. അല്ലാതെ ഭാരതമെന്ന പേരിനോടുള്ള വിയോജിപ്പല്ല. സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരെ ഐക്യജനാധിപത്യമുന്നണി സാധ്യമാകും വിധമുള്ള എല്ലാ ചെറുത്തുനിൽപ്പും നടത്തും. മുഖ്യമന്ത്രിയുടെ അഴിമതി ഭരണത്തിനെതിരെ മുസ്ലിം ലീഗ് തണുത്ത സമീപനം ആണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ലീഗ് നേതാക്കൾ എല്ലാ വേദിയിലും ടെലിവിഷൻ ചർച്ചകളിലും ഇക്കാര്യങ്ങൾ പറയുന്നുണ്ടെന്നും മാത്യു കുഴൽനാടന് നിയമസഭയിൽ തനിക്കുള്ള സമയം പകുത്തുനൽകി പിന്തുണ പ്രഖ്യാപിച്ചെന്നും എം.എൽ.എ പറഞ്ഞു.
പാവപ്പെട്ടവർക്ക് വീട് വെക്കാനും ഭക്ഷണം കഴിക്കാനും പ്രതിസന്ധി നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ആഡംബരത്തിെൻറ ഒരു കുറവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഭരണപരാജയം തുറന്ന് സമ്മതിച്ചു. എന്നിട്ടും മുഖ്യമുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. പുതുപ്പള്ളിയിൽ വോട്ടഭ്യർഥിച്ചു വീടുകളിൽ കയറിയപ്പോൾ ഓരോ വീടിനും ഉമ്മൻ ചാണ്ടി ചെയ്ത ഒരു സേവനമെങ്കിലും പറയാനുണ്ടായിരുന്നു.

Read Also - തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി

പുതുപ്പള്ളിയിൽ ഹൃദയം പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയതെന്ന് തനിക്ക് നേരിട്ട് ബോധ്യമായതാണ്. ആ നാടിെൻറ ഹൃദയത്തിൽ ഉമ്മൻ ചാണ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപിച്ച ‘പിരിസപ്പാട്’ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതാണ് എം.എൽ.എ. വാർത്താസമ്മേളനത്തിൽ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് കുഞ്ഞി കരകണ്ടം, ജനറൽ സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, കാസർകോട് കെ.എം.സി.സി ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, മണ്ഡലം ചെയർമാൻ ഖാദർ നാട്ടക്കൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

 

click me!