റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് ഫ്ലൈ നാസ് പുതിയ സര്‍വീസ് ആരംഭിക്കുന്നു.
റിയാദ്: സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിൽ നിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.
വ്യോമയാന മേഖലയിലെ ദേശീയ ലക്ഷ്യങ്ങളുടെയും സർവിസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്ലൈ നാസ് പദ്ധതിയുടെയും ഭാഗമായാണ് റെഡ് സീ ഇൻറര്‍നാഷനല്‍ എയർപ്പോര്‍ട്ടിലേക്ക് ഫ്ലൈ നാസ് സർവിസുകള്‍ ആരംഭിക്കുന്നത്. സൗദിയിലെങ്ങുമുള്ള ഫ്ലൈ നാസിെൻറ നാല് ഓപ്പറേഷന്‍ സെൻററുകളില്‍ ഒന്നായ ദമ്മാം എയർപ്പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 28 മുതല്‍ പ്രതിവാരം രണ്ട് സർവിസുകള്‍ വീതമാണ് റെഡ് സീ ഇൻറര്‍നാഷനല്‍ എയർപ്പോര്‍ട്ടിലേക്ക് കമ്പനി നടത്തുക.
undefined
Read Also - പല തവണ ശ്രമിച്ചിട്ടും വിസ കിട്ടുന്നില്ല; സന്ദർശക വിസാ അപേക്ഷകൾ തള്ളപ്പെടുന്നുണ്ടോ? യുഎഇയിലെത്താൻ ഇവ നിർബന്ധം
റെഡ് സീ ഗ്ലോബല്‍ കമ്പനി വികസിപ്പിക്കുന്ന ലക്ഷ്വറി ടൂറിസം കേന്ദ്രമായ റെഡ് സീ ഡെസ്റ്റിനേഷന്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സമീപ പ്രദേശങ്ങളിലെ നിവാസികള്‍ക്കും ഫ്ലൈ നാസ് സർവിസ് പ്രയോജനപ്പെടും.