ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

By Web Team  |  First Published Sep 3, 2023, 8:48 PM IST

ഇന്ത്യയില്‍ കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജിദ്ദയില്‍ നിന്ന് ഓഫര്‍ ടിക്കറ്റ് പ്രഖ്യാപിച്ചു.


ജിദ്ദ: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജിദ്ദയില്‍ നിന്ന് ഓഫര്‍ ടിക്കറ്റ് പ്രഖ്യാപിച്ചു.

മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും കൊച്ചിയിലേക്ക് 349 റിയാലും ബെംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 229 റിയാല്‍, മുംബൈ 169 റിയാല്‍, ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ദമ്മാമില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. മദീനയില്‍ നിന്ന് മുംബൈയിലേക്ക് 229 റിയാല്‍, ദില്ലി (229), കൊച്ചി (299), ബെംഗളൂരു(299), ചെന്നൈ (299), ഹൈദരാബാദ് (299). ഖസീമില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. അതേസമയം അബഹയില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്. ഹായിലില്‍ നിന്ന് കൊച്ചിയിലേക്ക് 329 റിയാല്‍, ദില്ലി (299), ഹൈദരാബാദ് (299), മുംബൈ (399) എന്നിങ്ങനെയും ടിക്കറ്റ് ഓഫറില്‍ ലഭിക്കും. 

Latest Videos

Read Also -  അവധി കഴിഞ്ഞെത്തിയപ്പോള്‍ അടച്ചിട്ട വീട്ടിലെ വൈദ്യുതി, വാട്ടര്‍ ബില്ല് ലക്ഷങ്ങള്‍! പരിശോധിച്ചപ്പോള്‍ കണ്ടത്...

'ബാര്‍ബി'യെ വിലക്കി ഖത്തറും

ദോഹ: ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്. ഖത്തറിലെ സിനിമാ തിയേറ്ററുകളില്‍ ബാര്‍ബിക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ലെന്ന് ദോഹ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!