ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് അറിയിപ്പ്; വിശദീകരണവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

By Web Team  |  First Published Aug 12, 2023, 4:06 PM IST

ഈജിപ്തിന്റെ സീറോ ബ്രാന്‍ഡ് ശീതികരിച്ച വെണ്ടക്ക ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.


ദോഹ: ഖത്തറിലെ പ്രാദേശിക വിപണിയില്‍ ലഭ്യമായിട്ടുള്ള ബ്രാന്‍ഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്നുള്ള സീറോ ബ്രാന്‍ഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജിസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിലെ പ്രാദേശിക വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളെ കുറിച്ച് മന്ത്രാലയം സ്ഥിരീകരണം നല്‍കിയത്. ഈജിപ്തിന്റെ സീറോ ബ്രാന്‍ഡ് ശീതികരിച്ച വെണ്ടക്ക ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സീറോ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് കീടബാധക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജിസിസിയില്‍ നിന്നുള്ള മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഈജിപ്തില്‍ നിന്നുള്ള മറ്റ് ബ്രാന്‍ഡുകളുടെ ശീതീകരിച്ച വെണ്ടക്കകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളില്‍ വിശദ പരിശോധന നടത്തുകയും ഇവ കീടബാധ ഇല്ലാത്തവയാണെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അികൃതര്‍ വ്യക്തമാക്കി. 

Latest Videos

Read Also -  ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞ ലോകരാജ്യങ്ങളില്‍ ഈ ഗള്‍ഫ് നാടും; പുതിയ റിപ്പോര്‍ട്ട്

കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ ഭീഷണിയല്ലെന്ന് പരിസ്ഥിതി നിരീക്ഷണ സമിതി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യന്‍ മൈനകളെന്ന് സമിതി അറിയിച്ചു.

സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നും വ്യത്യസ്ത പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്നവയാണെന്നും കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി തലവന്‍ റാഷിദ് അല്‍ ഹാജ്ജി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി കുവൈത്തിന് പരിചിതമായ പക്ഷികളാണിവ. ദക്ഷിണ ഏഷ്യയില്‍ നിന്നുള്ളവയാണെങ്കിലും അറബ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ പലപ്പോഴായി കുടിയേറിയിട്ടുണ്ട്.

ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് അവയുമായി ഇന്ത്യന്‍ മൈനകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുനെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

click me!