ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍

By Web Team  |  First Published Aug 20, 2023, 6:58 PM IST

പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്.


കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്‍റെ ആസ്ഥാനങ്ങളില്‍ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ പിഴകളടയ്ക്കാം. 

Latest Videos

Read Also -  ഉയര്‍ന്ന വരുമാനം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ്; പട്ടികയില്‍ ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. 

ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ്  മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി തവണ പ്രവേശിക്കാനും സാധിക്കും. 

Read Also - യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്. വിസ വേണ്ടവര്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകണം. ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവന കേ്ദ്രങ്ങളിലും വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. സാധാരണ നിലയിൽ കുവൈത്തികള്‍ക്ക് ഒരു ദിവസത്തിനുള്ളിൽ വിസ അനുവാദിക്കും. ഈ വർഷത്തിന്റെ ആരംഭം മുതൽ (ശരാശരി 8 മാസം) അനുവദിച്ച മൊത്തം വിസകളുടെ എണ്ണം 5,000 ആണ്. അതേസമയം കഴിഞ്ഞ വർഷം നൽകിയ ടൂറിസ്റ്റ് വിസകളുടെ എണ്ണം 6,000 ആയിരുന്നു.

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!