ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ വിമാനക്കമ്പനി, വിഭവസമൃദ്ധമായ മെനു

By Web Team  |  First Published Aug 15, 2023, 8:18 AM IST

ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്. 


ദുബൈ: പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം  യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് അറിയിപ്പ്.  

ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ,  തീർന്നില്ല നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന്  എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് പ്രഖ്യാപനം.  അതും ഇലയിൽത്തന്നെ.  ആഗസ്ത് 20 മുതൽ 31 വരെയാണ് ആകാശത്തെ ഓണ രുചികൾ ആസ്വദിക്കാനാവുക.  

Latest Videos

undefined

ഇതൊന്നും പോരാഞ്ഞ് ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്. എയർലൈൻ രംഗത്തെ വൈവിധ്യങ്ങളും പരീക്ഷണങ്ങളും കൊണ്ട് മത്സരം മുറുകുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം.  അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.

This Onam, we are celebrating the flavours of tradition and the richness of culture with a myriad of delectables on board! ✨ https://t.co/KahhtzF5hp pic.twitter.com/DvOwWnLgWJ

— Emirates (@emirates)

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം റദ്ദാക്കി

 ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്. 

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒസാകയിലേക്കും തിരിച്ചുമുള്ള EK316,  EK 317 വിമാനങ്ങള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് ചൊവ്വാഴ്ചത്തേക്കും നീട്ടിയതായാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14, 15 തീയതികളില്‍ ഒസാകയിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒസാകയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ട്രാവല്‍ ഏജന്റുമാരുമായോ പ്രാദേശിക എമിറേറ്റ്‌സ് ഓഫീസുകളുമായോ റീബുക്കിങിനായി ബന്ധപ്പെടണമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!