തുള്ളി പോലും പാഴാക്കില്ല; ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ

By Web Team  |  First Published Aug 21, 2023, 8:27 PM IST

എമിറേറ്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050  ഭാഗമായാണ് ഈ പ്രഖ്യാപനം.


ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ. കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു.  2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ ലക്ഷ്യം. 

വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദുബൈ ഇത്തവണ കൂടുതൽ വലിയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.   2030 ആകുമ്പഴേക്കും റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം 100 ശതമാനമാക്കും എന്നാണ് പുതിയ പ്രഖ്യാപനം. തുള്ളി പോലും പാഴാക്കില്ലെന്ന് ചുരുക്കം.  കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ വൈദ്യുതി ഇനത്തിലടക്കം  വലിയ ചെലവാണ് ദുബൈക്ക് ഇപ്പോൾത്തന്നെ വരുന്നത്.  

Latest Videos

Read Also -  യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം 

പുതിയ പദ്ധതികളുടെ ഭാഗമായി ഈ ചെലവ്  30 ശതമാനം കുറയ്ക്കും. എമിറേറ്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050  ഭാഗമായാണ് ഈ പ്രഖ്യാപനം. ദുബായിലെ ഭാവി തലമുറകള്‍ക്കായി സുപ്രധാന ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കുക, വെള്ളം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ലാഭിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ്  പ്രഖ്യാപനം. പ്രകൃതിയുമായുള്ള ഐക്യം നിലനിർത്തുന്നതിനൊപ്പം,  പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും  മുന്‍ഗണന നല്‍കിയാണ് എപ്പോഴും ദുബായിയുടെ പദ്ധതികൾ.   അഞ്ച് പതിറ്റാണ്ടിലേറെയായി ദുബൈ മുനിസിപ്പാലിറ്റിയാണ്, നഗരത്തിലെ ജലശുദ്ധീകരണ പരിപാടി നടത്തുന്നത്.  

Read Also -  സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ ഓഗസ്റ്റ് 28 മുതല്‍

ഉപയോഗശേഷമുള്ള വെള്ളം റീസൈക്കിൾ ചെയ്ത് നിലവിൽ പാർക്കുകളം പൂന്തോട്ടങ്ങളും സംരക്ഷിക്കുന്നതിനുൾപ്പടെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വമ്പൻ കമ്പനികളുൾപ്പടെ ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം യുഎഇ ഇതിന് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

click me!