പ്രവാസികള്‍ക്ക് തിരിച്ചടി; കെട്ടിട വാടക കുതിച്ചുയർന്നു, സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത്

By Web Team  |  First Published Aug 19, 2023, 9:09 PM IST

 അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധനവ്. 


റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. ജൂലൈയില്‍ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വർധനവ് രേഖപ്പെടുത്തി. 

സൗദിയില്‍ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധനവ്. 21.1 ശതമാനം തോതില്‍ ഒറ്റ മാസത്തില്‍ വർധ രേഖപ്പെടുത്തി. സാദാ പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനം തോതിലും ഇക്കാലയളവിൽ വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 

Latest Videos

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ തുടരുന്ന വർധന ജൂലൈയിലും അനുഭവപ്പെട്ടു. ഭക്ഷ്യ വസ്തുക്കൾക്ക് 1.4 ശതമാനവും റസ്റ്റോറൻറ് ഹോട്ടൽ ഉൽപന്നങ്ങൾക്ക് 2.9 ശതമാനവും പഠനോപകരണങ്ങൾക്ക് 1.8 ശതമാനവും വിനോദ കായികോൽപന്നങ്ങൾക്ക് 1.4 ശതമാനവും ഇക്കാലയളവിൽ വർധനവ് രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു.

Read Also -  ആഘോഷത്തിനിടെ ഗായികയുടെ നൃത്തം 'പരിധിവിട്ടു'; സംഘാടകനെതിരെ നടപടി

അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ

റിയാദ്: അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു. 

ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്. 

അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!