കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ ഭീഷണിയാകുമോ? വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

By Web Team  |  First Published Aug 11, 2023, 3:20 PM IST

ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് അവയുമായി ഇന്ത്യന്‍ മൈനകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യന്‍ മൈനകളെന്ന് സമിതി അറിയിച്ചു.

സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നും വ്യത്യസ്ത പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്നവയാണെന്നും കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി തലവന്‍ റാഷിദ് അല്‍ ഹാജ്ജി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി കുവൈത്തിന് പരിചിതമായ പക്ഷികളാണിവ. ദക്ഷിണ ഏഷ്യയില്‍ നിന്നുള്ളവയാണെങ്കിലും അറബ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ പലപ്പോഴായി കുടിയേറിയിട്ടുണ്ട്.

Latest Videos

undefined

ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് അവയുമായി ഇന്ത്യന്‍ മൈനകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുനെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

Kuwait Environmental Lenses: Indian myna bird poses no threat to Kuwait environment https://t.co/gUPfhqxQ5R pic.twitter.com/lhDoMHhNqd

— Kuwait News Agency - English Feed (@kuna_en)

Read Also - വിദേശ പണമയക്കലില്‍ കുറവ്; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ പുറത്തുവിട്ട് സാമ

അതേസമയം സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങുകയാണ് പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്. 

ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടു കൂട്ടുകയും താവളം അടിക്കുകയും ചെയ്യുന്നത് തടയുവാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.

ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇന്ത്യയിൽ നിന്നും കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ നിലവിൽ കണ്ടുവരാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

click me!