ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള; ബുറൈദ ഈന്തപ്പഴമേളക്ക് ഗിന്നസ് റെക്കാർഡ്

By Web Team  |  First Published Oct 19, 2024, 5:48 PM IST

ബുറൈദ ഈന്തപ്പഴ മേളയാണ് സൗദിയിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള. 


റിയാദ്: ബുറൈദ ഈന്തപ്പഴമേളക്ക് ഗിന്നസ് റെക്കാർഡ്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള എന്ന അംഗീകാരമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് നൽകിയിരിക്കുന്നത്. ബുറൈദ ഉൾക്കൊള്ളുന്ന ഖസീം പ്രവിശ്യയുടെ ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഉൗദ് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

ഉദ്യോഗസ്ഥർ, മേളയുടെ സുപ്രീം കമ്മിറ്റി അംഗങ്ങൾ, കർഷകർ, നിക്ഷേപകർ, ബന്ധപ്പെട്ട കക്ഷികൾ, പ്രദേശവാസികൾ എന്നിവരുൾപ്പെടെ ഈ നേട്ടം കൈവരിക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും ഗവർണർ അഭിനന്ദിച്ചു. ഇത് ഖസിം മേഖലയുടെ സംഘടനാപരമായ കഴിവുകൾ പ്രതിഫലിപ്പിക്കുന്നതാണ്. ഇൗത്തപ്പഴ സാമ്പത്തികശാസ്ത്രം മെച്ചപ്പെടുത്തുന്നതിനും ആഗോള തലത്തിൽ മേഖലയുടെ ഐഡൻറിറ്റി ഉയർത്തിക്കാട്ടുന്നതിനും സഹായിക്കുകയും ചെയ്യുന്നു. സാമ്പത്തിക മേള കൂടിയാണ് ബുറൈദ ഈന്തപ്പഴ മേളയെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Latest Videos

undefined

സൗദിയിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയാണ് ബുറൈദയിലേത്. 1.1 കോടിയിലധികം ഈന്തപ്പനകളിൽ നിന്നായി മേളയിലെത്തിയ നാല് ലക്ഷം ടൺ ഈന്തപ്പഴമാണ് മേളയിൽ വിറ്റുപോയത്. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേള വലിയ സംഭാവനയാണ് നൽകുന്നത്. ഏറ്റവും അഭിമാനകരമായ ആഗോള സവിശേഷ വിപണികളിൽ ഒന്നായും ബുറൈദ ഈന്തപ്പഴ മേള കണക്കാക്കപ്പെടുന്നു. മേളയിലെ വിറ്റുവരവ് പ്രതിവർഷം 320 കോടി റിയാലിലേറെയാണ്.

ബുറൈദയിലെ വാർഷിക ഉൽപ്പാദനം രാജ്യത്തെ മൊത്തം ഈത്തപ്പഴ വിളവെടുപ്പിെൻറ 50 ശതമാനമാണ്. 50-ലധികം ഇനം ഈന്തപ്പഴങ്ങൾ വിപണനം ചെയ്യുന്നുണ്ട്. കൂടാതെ മേളയോടനുബന്ധിച്ച് 200-ലധികം വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. ഇതെല്ലാമാണ് ബുറൈദ ഈന്തപ്പഴ മേളക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിക്കൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

click me!