കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

By Web Team  |  First Published Oct 20, 2022, 2:57 PM IST

ബേക്കറിയുടെ ചവരും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്നു വീണു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകളുടെ ചില ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഫഹദ് അല്‍ അഹ്‍മദ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് ചേര്‍ന്നുള്ള ഇറാനിയന്‍ ബ്രെഡ് ബേക്കറിയിലാണ് അപകടമുണ്ടായത്. ബേക്കറിയുടെ ചവരും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്നു വീണു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകളുടെ ചില ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read also:  വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്മെയിലിങ്; യുവാവിന് ശിക്ഷ വിധിച്ച് കോടതി

Latest Videos

കഴിഞ്ഞ ദിവസം കുവൈത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നാല് വയസുള്ള കുട്ടി മരണപ്പെട്ടിരുന്നു. സുലൈബിയ ഏരിയയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും യഥാവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തുമാണ് അപകട കാരണമായതെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.

സുലൈബിയയില്‍ ബിദൂനി (ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവര്‍) കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ന്നു വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് രക്ഷാ പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി. ഇവര്‍ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി പിന്നീട് മരണപ്പെട്ടു. 

കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ മറ്റ് ഏതാനും പേരും ഇതേ വീട്ടില്‍ തന്നെ താമസിച്ചിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്. കെട്ടിടം വളരെയേറെ പഴക്കമുള്ളതാണെന്നും അതിന്റെ നിര്‍മാണത്തിലും പിന്നീടുള്ള അറ്റകുറ്റപ്പണികളിലുമെല്ലാം അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്നും  അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

Read also: രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നു വീണ് മരിച്ചു

click me!