ഇന്ധന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
മസ്കറ്റ്: ഒമാനിലെ വടക്കന്‍ ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ബിദ്ബിദിലെ ശര്‍ഖിയ എക്സ്പ്രസ് വേയിലേക്കുള്ള പാലത്തിലാണ് സംഭവം ഉണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഇന്ധന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരണപ്പെട്ട ഡ്രൈവര്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
Read Also - ഭാര്യയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിൽ കണ്ടത് മൃതദേഹം; കുളിമുറിയിൽ ഉപേക്ഷിച്ചെന്ന് ഭർത്താവ്, അന്വേഷണം
ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റില്‍ തീപിടിത്തം
മസ്കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്. വിവരം അറിഞ്ഞ ഉടന്‍ ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം