ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഒമാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം, ഫുട്ബോള്‍ ആരാധകര്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയത്.
മസ്‍കത്ത്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം. ലോകകപ്പ് കാണാനുള്ള ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെച്ചോ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പിനെത്തുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുമെന്ന് യുഎഇ അധികൃതരും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഒമാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം, ഫുട്ബോള്‍ ആരാധകര്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള ഖത്തറിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ടാണ് ഒമാന്‍ ഒരുകൂട്ടം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മസ്‍കത്തില്‍ നിന്ന് ഓള്‍ഡ് ദോഹ എയര്‍പോര്‍ട്ടിലേക്ക് ഷട്ടില്‍ വിമാന സര്‍വീസുണ്ടാകും. 99 ഒമാനി റിയാലായിരിക്കും ഈ സര്‍വീസിന് ഇക്കണോമി ക്ലാസിലെ ടിക്കറ്റ് നിരക്ക്.
Read also: ഫിഫ ലോകകപ്പ് കാണാൻ വരുന്നവർക്ക് സൗദി അറേബ്യ കൂടി സന്ദർശിക്കാൻ വിസ ലഭിക്കും
ലോകകപ്പ് ആരാധകര്‍ക്കായി മാത്രം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ഗേറ്റുകള്‍ സജ്ജീകരിക്കും. ബസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളും അവര്‍ക്കായി ഒരുക്കും. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ഫിഫ വില്ലേജ് സജ്ജീകരിക്കുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും ഒമാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read also: ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ