ഈ ആനുകൂല്യം നവംബര്‍ 30 വരെയാണ് ലഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
മസ്കറ്റ്: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും. കൂടുതല്‍ വിനോദ സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
Read Also - വിസിറ്റ് വിസയിലെത്തി പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്; നിർദ്ദേശവുമായി ജിഡിആർഎഫ്എ
undefined
നവംബര്‍ 30 വരെയാണ് ഈ സൗകര്യം ലഭിക്കുക. ഒമാന്‍ എയറിന്‍റെ പ്രീമിയം ക്ലാസ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടല്‍ താമസം അനുവദിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ നിരക്കില്‍ രണ്ട് രാത്രിയും താമസ സൗകര്യം ഏര്‍പ്പെടുത്തും. ടൂറുകള്‍, കാര്‍ വാടക, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രത്യേര ആനുകൂല്യവും ഉണ്ടാകുന്നതാണ്. കുറഞ്ഞ സമയത്തില്‍ മസ്കറ്റ് ചുറ്റിക്കറങ്ങാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുക.
https://www.youtube.com/watch?v=QJ9td48fqXQ