ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെ മറ്റ് എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും ഫീസ് കൊടുക്കേണ്ടതില്ല.
ദുബൈ: ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നിന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഇവിടങ്ങളില്‍ പാര്‍ക്കിങിന് പണം നല്‍കണം. എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് ഫീസ് ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും.
undefined
Read Also - വാച്ച്മാൻ ഇനി 'റിച്ച് മാൻ'; ശമ്പളം മിച്ചംപിടിച്ച് വല്ലപ്പോഴും വാങ്ങുന്ന ടിക്കറ്റ്, ഇക്കുറി അടിച്ച് മോനേ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം