മൃതദേഹങ്ങള്‍ റിയാദ് ശുമൈസി കിങ് സൗദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ സ്പോഞ്ച് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് യുപി സ്വദേശികളും ഒരു ഈജിപ്ഷ്യനും മരിച്ചു. റിയാദ് ഹരാജിലെ സ്‌പോഞ്ച് ഫാക്ടറിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. ഫാക്ടറിയിലെ ജോലിക്കാരായ ആസാദ് സിദ്ദീഖി (35), അബ്‌റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ റിയാദ് ശുമൈസി കിങ് സൗദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; അപ്പര്‍ ഗള്‍ഫ് എക്സ്പ്രസിന് തുടക്കമായി
റിയാദിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു, ആദ്യഘട്ട നടപടികൾ ആരംഭിച്ചു
റിയാദ്: റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് പാർക്കിങ്ങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാർ ഒപ്പിട്ടു.
undefined
റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത് റിയാദ് ഡെവലപ്‌മെൻറ് കമ്പനിയും രാജ്യത്ത് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ സൊല്യൂഷൻസും ആണ് കരാറിൽ ഒപ്പുവെച്ചത്. 10 വർഷം കൊണ്ട് പൊതു-വാണിജ്യ റോഡുകളിൽ 24,000 ഉം താമസകേന്ദ്രങ്ങളിൽ 140,000 ഉം പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിനാണ് കരാർ.
തെരുവുകളോടും വാണിജ്യ കേന്ദ്രങ്ങളോടും ചേർന്നുള്ള ഡിസ്ട്രിക്റ്റുകളിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് പരിമിതപ്പെടുത്തുന്നതിനും അതോടൊപ്പം താമസക്കാരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും താമസ സ്ഥലങ്ങൾക്കടുത്ത് ക്രമരഹിതമായ പാർക്കിങ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണിത് ഈ സംവിധാനം നടപ്പാക്കുന്നത്. പാർക്കിങ് ലോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രയോഗവും ആവശ്യമായ നിർദേശങ്ങളും നിയന്ത്രണവും മാനേജ്മെൻറ് സേവനങ്ങൾ നൽകുന്നതും കരാറിെൻറ പരിധിയിൽ ഉൾപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...