ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്‍മക്കളും മരിച്ചു

By Web Team  |  First Published Oct 13, 2024, 11:41 AM IST

അപകടത്തില്‍ പിതാവും മൂന്നു പെണ്‍മക്കളും മരിച്ചു. 


റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ മഹായില്‍-അബഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ശആര്‍ ചുരം റോഡില്‍ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. 

ആദ്യ കാറിലെ യാത്രക്കാരായ പിതാവും മൂന്നു പെണ്‍മക്കളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ഭാര്യക്കും മകനും പരിക്കേറ്റു. ഭാര്യയുടെ പരിക്ക് ഗുരുതരമാണ്. സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും ട്രാഫിക് പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.

Latest Videos

undefined

Read Also - സോഷ്യൽ മീഡിയ വഴി പരസ്യം, വന്ധ്യത ചികിത്സ നൽകുമെന്ന് വാദം; പക്ഷേ വൻ ചതി, ഒടുവിൽ കയ്യോടെ പിടികൂടി സൗദി അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!