രോഗബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന മലയാളിയാണ് മരിച്ചത്.
റിയാദിലെ: സൗദി അറേബ്യയിലെ ഹാഇലിൽ ദിർഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് മുക്കം സ്വദേശി എളമ്പിലാശ്ശേരി എ.സി ഹുസൈൻ പൊറ്റശ്ശേരി (62) നാട്ടിൽ നിര്യാതനായി. രോഗബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.
മുക്കം അറഫ ഹോട്ടൽ ഉടമ പരേതനായ എളമ്പിലാശ്ശേരി എ.സി. അഹമ്മദ് കുട്ടിയുടെ മകനാണ്. മാതാവ് ആമിന ചെറുവാടി. ഭാര്യ: ഹസീന. മക്കൾ: അഹമ്മദ് ഫർസീൻ, മുഹമ്മദ് ഫർസാൻ, ആമിന ഷാനില, ശാദിയ നഷ്മിയ, നസ്മില. മരുമക്കൾ: ഷഹദ് പൊറ്റശ്ശേരി, റസീഖ് പത്തനാപുരം. സഹോദരങ്ങൾ: അബ്ദുറഷീദ്, മുഹമ്മദ് മുജീബ്, സുബൈദ പുത്തൂർ, സുലൈഖ ചെറുവാടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം