ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‍സിലേക്ക് മത്സരിച്ച് വിദേശിയും

By Web Team  |  First Published Oct 28, 2022, 9:41 PM IST

മൂന്നു വനിതകളും ഒരു വിദേശ നിക്ഷേപകനും അടക്കം 42 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതെനന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി അറിയിച്ചു.


റിയാദ്: ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് വിദേശ നിക്ഷേപകനും. ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. മൂന്നു വനിതകളും ഒരു വിദേശ നിക്ഷേപകനും അടക്കം 42 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതെനന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി അറിയിച്ചു.

വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി 24 ദിവസത്തിനിടെയാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. വാണിജ്യ മന്ത്രാലയം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കും നിയമാവലികള്‍ക്കും അനുസൃതമായി നാമനിര്‍ദേശ പത്രിക സ്വീകരണ പ്രക്രിയ സുഗമമായാണ് പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മാലികി പറഞ്ഞു.

Latest Videos

Read also: ഒരു വര്‍ഷത്തേക്ക് ഫ്രീയായി പെട്രോളടിക്കാം; ഫുട്‍ബോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി കമ്പനി

ഫ്രൈഡേ മാര്‍ക്കറ്റില്‍ റെയ്ഡ്; കച്ചവടക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രവാസികള്‍ അറസ്റ്റില്‍
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

തൊഴില്‍ - താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. ഒപ്പം വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടുന്നുണ്ട്. പിടിയിലായ പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയില്ല.

Read also:  'ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കില്ല'; സ്വദേശികള്‍ക്ക് ഉറപ്പ് നല്‍കി അധികൃതര്‍

click me!