1177 രൂപയ്ക്ക് പറക്കാം; എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിൽ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

By Web Team  |  First Published May 30, 2024, 8:58 PM IST

ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതൽ ഉള്ള നിരക്കിൽ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള  ക്യാബിൻ ബാഗേജാണ്  എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് കൈയിൽ കരുതാവുന്നത്


കൊച്ചി: 1177 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ടൈം ടു ട്രാവൽ സെയിൽ. സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായി ജൂൺ മൂന്ന് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഓഫർ ലഭ്യമാണ്. 

ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതൽ ഉള്ള നിരക്കിൽ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള  ക്യാബിൻ ബാഗേജാണ്  എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് കൈയിൽ കരുതാവുന്നത്. ട്രാവൽ ഏജൻറുമാർക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.  

Latest Videos

എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്ക് ഗൊർമേർ ഭക്ഷണത്തിനും സീറ്റുകൾക്കും 25 ശതമാനം അധിക ഇളവ് ലഭിക്കും. ടാറ്റാ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാം അംഗങ്ങൾക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും നേടാം. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ, ആശ്രിതർ എന്നിവർക്കും മൊബൈൽ ആപ്പിലൂടേയും വെബ്സൈറ്റിലൂടെയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!