വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പൊലീസ് എന്നിവ സ്ഥലത്തെത്തി.
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലുള്ള റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപീടിത്തമുണ്ടായത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പൊലീസ് എന്നിവ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനായി. 13 നില കെട്ടിടത്തിന്‍റെ 11-ാമത്തെ നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് താമസക്കാര്‍ പറയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read Also - യുഎഇയിൽ പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം