കുവൈത്തിൽ സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്കേറ്റു

By Web Team  |  First Published Jun 12, 2024, 12:24 PM IST

പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളി പടരുകയായിരുന്നു.


കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയുടെ ക്യാമ്പിൽ തീപിടിത്തം. മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. നാലുപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. 

കുവൈത്തിലെ മംഗാഫിലാണ് അപകടം ഉണ്ടായത്.  മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളി പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Latest Videos

Read Also -  അവസാന കടമ്പയും കടന്നു, ശുഭവാര്‍ത്ത വൈകാതെയെത്തും; ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി, റഹീം മോചനം ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!