ഒമാനില്‍ വീടിന് തീപിടിച്ചു, ആളപായമില്ല; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

By Web Team  |  First Published May 28, 2024, 2:31 PM IST

ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.


മസ്കറ്റ്: ഒമാനിലെ ബൗഷര്‍ വിലായത്തില്‍ വീടിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

Latest Videos

അതേസമയം കഴിഞ്ഞ ദിവസം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ ഫാ​മി​ന്​ തീ​പി​ടി​ച്ചിരുന്നു മാ​ബി​ല ഏ​രി​യ​യി​ലാ​യി​രു​ന്നു  തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വ്യക്തമായിട്ടില്ല.

Read Also -  യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

സൗദി അറേബ്യയില്‍ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം

റിയാദ്: വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ്​ മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ്​ ഫഹദ്​, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ്​ ​ശൈഖ് ​(3) ആണ്​ മരിച്ചത്​. കടുത്ത പുക ശ്വസിച്ച്​ ശ്വാസം മുട്ടിയായിരുന്നു മരണം. ദമ്മാം അൽ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ്​ അപകടം നടന്നത്​. മൂത്ത മകൻ സാഹിർ ശൈഖ് ​(5) ഒഴിച്ച്​ ബാക്കിയുള്ളവർക്ക്​ ഗുരുതര പരിക്കേറ്റു.

ഞായർ അർദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്​ജ്​ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച്​ തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്​തു. ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന്​ കടുത്ത പുക കാരണം പുറത്തേക്ക്​ രക്ഷപെടാൻ ആകുമായിരുന്നില്ല. കോമ്പൗണ്ടിന്റെ കാവൽക്കാരനെ ഫോണിൽ വിളിച്ച്​ കുടുംബം രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ആർക്കും അകത്തേക്ക്​ കയറാൻ കഴിയുമായിരുന്നില്ല. 

അഗ്​നിശമന യൂനിറ്റെത്തി തീ അണച്ചതിന്​ ശേഷമാണ്​ കുടുംബത്തെ പുറത്തെത്തിച്ചത്​. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച്​ ഇവർ അബോധാവസ്​ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ്​ ഫഹദിനെ ദമ്മാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സൽമാ കാസിയെ ദമ്മാം മെഡിക്കൽ കോംപ്ലസ്​ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകൻ സാഹിർ ശൈഖ് ​ അപകടനില തരണം ചെയ്​തിട്ടുണ്ട്​. അഗ്​നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരൻ സായിക്​ ശൈഖ്​ മരണത്തിന്​ കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. കുടുംബത്തിന്​ ആശ്വാസം പകരാനും, മയ്യത്ത്​ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!