സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടാല്‍ വാഹനം പിടിച്ചെടുക്കും, വന്‍ തുക പിഴയും; മുന്നറിയിപ്പുമായി ട്രാഫിക് പൊലീസ്

By Web Team  |  First Published Feb 10, 2024, 4:04 PM IST

നിയമം ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


അബുദാബി: ഓടുന്ന വാഹനങ്ങളുടെ സണ്‍റൂഫില്‍ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളില്‍ ഇരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി ദുബൈ, അബുദാബി പൊലീസ്. കഴിഞ്ഞ വര്‍ഷം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. ഓടുന്ന വാഹനങ്ങളില്‍ നിന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇത്തരത്തില്‍ ചെയ്യുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. 2,000 ദിര്‍ഹം വരെ പിഴയും 23 ട്രാഫിക് ബ്ലാക് പോയിന്‍റുകളും ശിക്ഷ ലഭിക്കും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം അടയ്ക്കേണ്ടിയും വരും. 

Latest Videos

ചലിക്കുന്ന വാഹനങ്ങളുടെ വിൻഡോയിൽ ഇരിക്കുകയോ മേൽക്കൂരയിൽ നിന്ന് തല പുറത്തിടുകയോ ചെയ്യുന്നത് അപകടകരമാണെന്നും അത് ഗുരുതരമായ പരുക്കുകൾക്ക് കാരണമാകുമെന്നും അൽ മസ്‌റൂയി പറഞ്ഞു. പ്രത്യേകിച്ചും വാഹനം പെട്ടെന്ന് നിർത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനെതിരെ പൊലീസിന്റെയും സമൂഹത്തിന്റെയും പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Read Also - യൂട്യൂബിൽ നറുക്കെടുപ്പ് കാണുന്നതിനിടെ നിനച്ചിരിക്കാതെ ലഭിച്ച വൻ ഭാഗ്യം! മലയാളി യുവാവിന് ഇത് അപ്രതീക്ഷിത വിജയം

പരസ്യങ്ങളില്‍ നിയമം പാലിച്ചില്ല; 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ 

ദുബൈ: നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പരസ്യം നല്‍കിയ 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ദുബൈ റെഗുലേറ്ററി അതോറിറ്റി 50,000 ദിര്‍ഹം വീതം പിഴ ചുമത്തി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്. 

റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ എല്ലാ കമ്പനികളും പരസ്യ നിയമങ്ങള്‍ പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായ, ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. 
ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ​ര​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ എ​ല്ലാ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളോ​ടും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​പ​ണി​യി​ൽ അ​വ​ർ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ല്ല അ​ൽ അ​ലി പ​റ​ഞ്ഞു.

പരസ്യങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ഇ​ട​പാ​ടു​കാ​ർ​ക്ക്​ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക, എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, മേ​ഖ​ല​യി​ൽ സു​സ്ഥി​ര​മാ​യ വി​ക​സ​ന​വും വ​ള​ർ​ച്ച​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എന്നിവയ്ക്കായി ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ലി അ​ബ്​​ദു​ല്ല അ​ൽ അ​ലി വ്യ​ക്​​ത​മാ​ക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!