
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമത്തിന്‍റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ നിയന്ത്രിക്കുന്ന മന്ത്രിതല പ്രമേയം ഭേദഗതി ചെയ്തുകൊണ്ട് പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ ഉയര്‍ത്തിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഡിക്രി-നിയമ നമ്പർ 67/1976 ലെ വശങ്ങൾ പരിഷ്കരിക്കുന്ന ഡിക്രി-നിയമ നമ്പർ 5/2025 ലെ ആർട്ടിക്കിൾ '41' ലെ ക്ലോസ് '7' ന് അനുസൃതമായി ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം, വേഗത പരിധി എത്രത്തോളം കൂടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വേഗത ലംഘനങ്ങൾക്കുള്ള പിഴ തുകകൾ.
പുതുക്കിയ പിഴ ഇപ്രകാരമാണ്:
1- പരമാവധി വേഗത പരിധിയിൽ നിന്ന് ഇരുപത് കിലോമീറ്റർ വരെ കൂടിയാൽ, എഴുപത് ദിനാർ പിഴ
2- പരമാവധി വേഗത പരിധിയിൽ നിന്ന് ഇരുപത് മുതൽ മുപ്പത് കിലോമീറ്റർ വരെ കൂടിയാൽ എൺപത് ദിനാർ പിഴ
3- പരമാവധി വേഗത പരിധിയിൽ നിന്ന് മുപ്പത് കിലോമീറ്റർ മുതൽ നാൽപ്പത് കിലോമീറ്റർ വരെ കൂടിയാൽ തൊണ്ണൂറ് ദിനാർ പിഴ
4- പരമാവധി വേഗത പരിധിയിൽ നിന്ന് നാൽപ്പത് കിലോമീറ്റർ മുതൽ അമ്പത് കിലോമീറ്റർ വരെ കൂടിയാൽ നൂറ് ദിനാർ പിഴ
5- പരമാവധി വേഗത പരിധിയിൽ നിന്ന് അമ്പത് കിലോമീറ്ററിൽ മുതൽ അറുപത് കിലോമീറ്റർ വരെ കൂടിയാൽ നൂറ്റിയിരുപത് ദിനാർ പിഴ
6- പരമാവധി വേഗത പരിധിയിൽ നിന്ന് അറുപത് കിലോമീറ്റർ മുതൽ എഴുപത് കിലോമീറ്റർ വരെ കൂടിയാൽ നൂറ്റിമുപ്പത് ദിനാർ പിഴ
7- പരമാവധി വേഗത പരിധിയിൽ നിന്ന് എഴുപത് കിലോമീറ്ററിൽ കൂടുതൽ കവിഞ്ഞാൽ നൂറ്റിയമ്പത് ദിനാർ പിഴ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam