ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

By Web Team  |  First Published Jun 1, 2024, 8:01 PM IST

ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്.


ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം.

Latest Videos

Read Also -  ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; ഖത്തറില്‍ ജൂണ്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ജൂണ്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. മേയ് മാസത്തിലെ നിരക്ക് തന്നെ തുടരും. മേയ് മാസത്തിലെ നിരക്കായ, പ്രീമിയം പെട്രോള്‍ ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ തന്നെ ജൂണിലും തുടരുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രഖ്യാപിച്ചു. 

ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറില്‍ എല്ലാ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്. കുറച്ചു മാസങ്ങളായി പ്രീമിയം പെട്രോള്‍ വിലയില്‍ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്. പെട്രോള്‍ സൂപ്പര്‍ ഗ്രേഡിന്റെയും ഡീസലിന്റെയും നിരക്ക് സ്ഥിരമാണ്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!