സൗദിയിൽ പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

By Web TeamFirst Published Oct 1, 2024, 8:29 PM IST
Highlights

പാചകവാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിൽ മൂന്നുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചകവാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഫർണീഷ്ഡ് അപ്പാർട്ട്മെൻറുകൾ ഉള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്ന ഫ്ലാറ്റ്. ഉഗ്രസ്ഫോടനത്തോടെയുണ്ടായ തീ പിടുത്തത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. 

Latest Videos

സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാവർത്തനത്തിന് നേതൃത്വം നൽകി. സ്ഫോടനത്തിൽ ഫ്ലാറ്റിെൻറ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ വിദേശികളുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ടവരുടെ വിശദാംശങ്ങളും ഇപ്പോൾ ലഭ്യമായിട്ടില്ല.

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!