കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ പിടിയില്‍; 2,100 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി

By Web Team  |  First Published Aug 6, 2022, 9:07 AM IST

ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. 


കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വര്‍ക്ക്‌ഷോപ്പുകള്‍, ഗ്യാരേജുകള്‍ എന്നിവയിലുള്‍പ്പെടെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി.

കബാദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 940 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 100 വാഹനങ്ങള്‍ കണ്ടുകെട്ടി. ലൈസന്‍സില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. 

Latest Videos

ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

നാടുകടത്താന്‍ കൊണ്ടുപോയ പ്രവാസി രക്ഷപ്പെട്ടു, മിനിറ്റുകള്‍ക്കകം പിടികൂടി; കൃത്യനിര്‍വഹണത്തില്‍ വീഴ്‍ച വരുത്തിയ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്‍ച വരുത്തിയതിന് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഒരു പ്രവാസിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചത്.

മയക്കുമരുന്ന് കേസിലാണ് പ്രവാസി അറസ്റ്റിലായത്. ഇയാളെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ശേഷം സ്വന്തം രാജ്യത്തേക്കുള്ള വിമാനത്തില്‍ കയറ്റി വിടാനായി രണ്ട് പൊലീസുകാര്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.  പൊലീസുകാരുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി ഒരു ടാക്സിയില്‍ കയറി ജലീബ് അല്‍ ശുയൂഖിലേക്ക് കടന്നുകളയുകയായിരുന്നു.

ഒമാനില്‍ പൊലീസ് ചമഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ കയറി മര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍

ജലീബ് അല്‍ ശുയൂഖില്‍ താമസിച്ചിരുന്ന ചില ബന്ധുക്കളുടെ അടുത്തേക്കാണ് യുവാവ് പോയത്. എന്നാല്‍ പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തില്‍  മിനിറ്റുകള്‍ക്കകം തന്നെ ഇയാളെ വീണ്ടും പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ തന്നെ തിരികെ എത്തിക്കാന്‍ സാധിച്ചു. യുവാവ് എങ്ങനെ രക്ഷപ്പെട്ടു എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ തുടരന്വേഷണത്തിനായി രണ്ട് പൊലീസുകാരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 

click me!