സഹപ്രവർത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ പിക്കപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് വനിത ജീവനക്കാരി മരണപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം. ലേഡീസ് ടൈലറിംഗ് ഷോപ്പ് ജീവനക്കാരിയായ സുഡാനി വനിതയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ സഹപ്രവർത്തകർക്കൊപ്പം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സഹപ്രവർത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ പിക്കപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അപകടമുണ്ടാക്കിയ പിക്കപ്പ് പിന്നീട് സൈൻ ബോർഡിലും ഡിവൈഡറിലെ തെരുവുവിളക്കു കാലിലും ഇടിച്ച് നിന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read also: സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്ക്
മലയാളി യുവതി യുഎഇയില്‍ നിര്യാതയായി
അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു.
മക്കൾ - മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ് അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് - ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് - ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.