യുവതി ഓടിച്ചിരുന്ന കാര്‍ ഐസ്‍ക്രീം വാഹനത്തിലേക്ക് ഇടിച്ചുകയറി; പ്രവാസിക്ക് ദാരുണാന്ത്യം

By Web Team  |  First Published Jun 27, 2023, 8:09 PM IST

അപകടം സംഭവിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.  


കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡരികില്‍ ഐസ്‍ക്രീം വില്‍പന നടത്തുകയായിരുന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ജഹ്റയിലാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് കാര്‍ ഓടിച്ചിരുന്ന യുവതിക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

അപകടം സംഭവിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.  ഗുരുതരമായ പരിക്കുകള്‍ കാരണം തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മരണപ്പെട്ട പ്രവാസിയും കാറോടിച്ചിരുന്ന യുവതിയും ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

Read also: മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!