കുവൈത്തില്‍ പ്രവാസി തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

By Web Team  |  First Published Jul 15, 2024, 3:41 PM IST

തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.


കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. മുത്‌ല പ്രദേശത്തെ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി വീണ് മരിച്ചത്. 3.5 മീറ്റർ ഉയരത്തിൽ നിന്നാണ് തൊഴിലാളി വീണതെന്ന് കോൺട്രാക്ടര്‍ അറിയിച്ചു. 

തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഉയരത്തിൽ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

Latest Videos

Read Also -  പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

പോർട്ട് വഴിയെത്തിയ പെട്ടി, പലക പൊട്ടിച്ചപ്പോൾ നിറയെ വെള്ളപ്പൊടി; കടത്തിയത് കോടികൾ വിലയുള്ള ക്രിസ്റ്റൽമെത്ത്

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി. 25 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതി വിദഗ്ധമായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പോര്‍ട്ട് വഴി എത്തിച്ച തടിപ്പെട്ടിയുടെ പലകകൾക്കുള്ളിലാണ് ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ചിരുന്നത്. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ്  നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പിടിച്ചെടുത്ത ക്രിസ്റ്റൽ മെത്തിന് 250,000 കുവൈത്ത് ദിനാർ വില വരും. ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. അതേസമയം, ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടിയിരുന്നു. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!