ഒമാനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണിടിഞ്ഞ് പ്രവാസി തൊഴിലാളി മരിച്ചു

By Web Team  |  First Published Jun 1, 2024, 10:13 PM IST

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ ഊര്‍ജിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി ആളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 


മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് പ്രവാസി തൊഴിലാളി മരിച്ചു. ബൗഷര്‍ വിലായത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം ഉണ്ടായത്.

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ ഊര്‍ജിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി ആളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഏത് രാജ്യക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. 

Latest Videos

Read Also - മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; ഖത്തറില്‍ ജൂണ്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ 

മസ്കത്ത്: കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ജൂൺ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. 

ഒ​മാ​ൻ തൊ​ഴി​ൽ​ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കിള്‍ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്തു​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ളി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്. പു​റം ​ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ-​തൊ​ഴി​ൽ സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!