ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത വിജയി; 22 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

By Web Team  |  First Published Jun 3, 2024, 4:32 PM IST

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഹുസ്സൈനെ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല.  


അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ  263-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ  10 മില്യൺ ദിർഹം (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ഇറാന്‍ സ്വദേശിയായ ഹുസ്സൈന്‍ അഹമ്മദ് ഹാഷിമിയാണ് സമ്മാനാര്‍ഹനായത്. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 200781 എന്ന ടിക്കറ്റ് നമ്പരാണ് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്.  മെയ് 26നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 

കഴിഞ്ഞ തവണത്തെ ഗ്രാന്‍ഡ് പ്രൈസ് വിജയിയായ രമേഷാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് തെരഞ്ഞെടുത്തത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഹുസ്സൈനെ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല.  

Latest Videos

ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിലും അൽ ഐന്‍ വിമാനത്താവളത്തിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. തേഡ് പാർട്ടി വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് വാങ്ങുന്നവർ ടിക്കറ്റുകൾ യഥാർത്ഥമാണെന്ന് ഉറപ്പിക്കണം. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കുക. 

 

click me!