ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ചു; കുവൈത്തിൽ പ്രവാസിക്ക് തടവ് ശിക്ഷ

By Web Team  |  First Published Jun 21, 2024, 6:21 PM IST

വിദേശകാര്യ മന്ത്രാലയത്തിന്‍റെ കോൺസുലാർ സീലും സർവകലാശാലയുടെ ലോഗോയും ഇയാൾ വ്യാജമായി ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.


കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. മൻസൂറ സർവകലാശാലയിൽ നിന്ന് വ്യാജ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാണ് ഈജിപ്ഷ്യൻ പൗരന് ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ കോൺസുലാർ സീലും സർവകലാശാലയുടെ ലോഗോയും ഇയാൾ വ്യാജമായി ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവാസികൾക്കായി നേരത്തെ നൽകിയ ലൈസൻസുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈജിപ്ഷ്യൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് അസാധുവാണെന്ന് സ്ഥിരീകരിച്ചു.

Latest Videos

Read Also - വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!