പഴയ തീയതികളിലുള്ള മെഡിക്കല്‍ രേഖകള്‍ ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഡിക്കല്‍ രേഖകള്‍ വില്‍പന നടത്തിയ പ്രവാസി അറസ്റ്റില്‍. രാജ്യത്തെ ഒരു ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്‍തിരുന്ന യുവാവാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു
പഴയ തീയതികളിലുള്ള മെഡിക്കല്‍ രേഖകള്‍ ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഓരോ രേഖകള്‍ക്കും 10 ദിനാര്‍ വീതമാണ് ഇടാക്കിയിരുന്നത്. അറസ്റ്റിലായ പ്രവാസിക്കെതിരെ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
الإعلام الأمني:
الجهود المستمرة لقطاع الأمن الجنائي ممثلة في ادارة مباحث العاصمة
تسفر عن ضبط شخص يعمل باحدى المراكز الصحية يقوم باصدار طبيات مقابل مبلغ مالي
(اليوم بـ10 دنانير) بتواريخ قديمة.
حيث تم احالته لجهات الإختصاص وذلك لاتخاذ الإجراءات القانونية اللازمة بحقه pic.twitter.com/wZuQEnAylM
Read also: ഖത്തറില്‍ മലയാളി ബാലികയുടെ ദാരുണ മരണം പിറന്നാള്‍ ദിനത്തിന്റെ സന്തോഷങ്ങള്‍ക്കിടെ; നൊമ്പരമായി മിന്‍സ
യാത്രക്കാരന്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച വിലയേറിയ വാച്ചുകള്‍ വിമാനത്താവളത്തില്‍ പിടികൂടി
കുവൈത്ത് സിറ്റി: നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടികൂടി. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍ തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു വാച്ചുകള്‍ കൊണ്ടുവന്നതെന്ന് കുവൈത്ത് കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.