ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാം; സ്പെഷ്യൽ ഓഫർ, പ്രഖ്യാപനം നടത്തി ഇത്തിഹാദ്

By Web Team  |  First Published Aug 16, 2024, 5:49 PM IST

രണ്ട് നിലകളുള്ള ഈ വിമാനം ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമാണ്. 


അബുദാബി: ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര... അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഐക്കോണിക് വിമാനമായ എയര്‍ബസ് എ380 മുംബൈയിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. നാല് മാസ കാലയളവിലേക്കാണ് സര്‍വീസുകള്‍.

രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് എയർബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ഇത്തിഹാദ് മുംബൈ സര്‍വീസുകള്‍ നടത്തുക. അബുദാബി-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. നിലവില്‍ ഇത്തിഹാദ് അബുദാബിയില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. 

Latest Videos

undefined

മുംബൈയിലേക്കുള്ള നാല് മാസത്തെ സര്‍വീസിന് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടേണ്‍ ടിക്കറ്റില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 8,380 ദിര്‍ഹം ആണ് നല്‍കേണ്ടത്. ഇതേ വിമാനത്തിന്‍റെ മുംബൈയില്‍ നിന്ന് അബുദാബി റിട്ടേണ്‍ ടിക്കറ്റിന് 8329 ദിര്‍ഹം ആണ് നിരക്ക്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അബുദാബി-മുംബൈ റിട്ടേണ്‍ ടിക്കറ്റിന് 2,380 ദിര്‍ഹം ആണ് നിരക്ക്. മുംബൈ- അബുദാബി റിട്ടേണ്‍ ടിക്കറ്റിന് 2,200 ദിര്‍ഹം നല്‍കണം. ഓഗസ്റ്റ് 25 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. 

Read Also -  150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

https://www.youtube.com/watch?v=Ko18SgceYX8

click me!