അവസരങ്ങളുടെ ചാകര, ഉയരെ പറക്കാം, ഉയര്‍ന്ന ശമ്പളം; വമ്പൻ റിക്രൂട്ട്മെന്‍റ്, ഒന്നും രണ്ടുമല്ല 2000 ഒഴിവുകൾ

By Web Team  |  First Published Mar 8, 2024, 5:39 PM IST

2025ല്‍ 15 വിമാനങ്ങള്‍ കൂടി പുതിയതായി എത്തുന്നതിന്‍റെ ഭാഗമായാണ് റിക്രൂട്ട്മെന്‍റ്.


അബുദാബി: വമ്പന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങി അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സ്. 2025ല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മെക്കാനിക്കുകള്‍ എന്നിങ്ങനെ വിവിധ തസ്തികകളിലാണ് കൂടുതല്‍ പേരെ നിയമിക്കുക.

1,500 മുതല്‍ 2,000 പേരെ വരെ പുതിയതായി നിയമിക്കാനൊരുങ്ങുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്സിന്‍റെ സിഇഒ അന്‍റൊനോള്‍ഡോ നീവ്സ് പറഞ്ഞു. 2025ല്‍ 15 വിമാനങ്ങള്‍ കൂടി പുതിയതായി എത്തുന്നതിന്‍റെ ഭാഗമായാണ് റിക്രൂട്ട്മെന്‍റ്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതാണ് വിമാനങ്ങളുടെയും സര്‍വീസുകളുടെയും സെക്ടറുകളുടെയും എണ്ണം ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണം. 2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം ഉയര്‍ന്നു. 2022ല്‍ 82 ശതമാനം ആയിരുന്നത് 86 ശതമാനമായാണ് ഉയര്‍ന്നത്. 

Latest Videos

Read Also -  17 വർഷമായി നാട്ടിൽ പോയിട്ടില്ല, ഉറ്റവരെ കണ്ടിട്ടില്ല; ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.  

ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!