സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസ്; ആഴ്ചയിൽ 5 ദിവസം സര്‍വീസ്

By Web Team  |  First Published Jun 14, 2024, 5:44 PM IST

അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. 


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ് എയർവേയ്സിന്‍റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. 
തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസമായിരിക്കും സർവീസ്.

അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ രണ്ടാമത്തെ സർവീസ് ആണിത്. നിലവിലുള്ള സർവീസിന്റെ സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3:10നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10ന് അബുദാബിയിലേക്ക് പോകും. 
പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭ്യമാകും. 

Latest Videos

Read Also -  രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

കൊച്ചി: ദില്ലിയിലേക്കുള്ള  എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക്
പുറപ്പെടേണ്ടിയിരുന്ന എ.ഐ. 419 വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.

ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ദില്ലിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു. തുടർന്ന് വൈകിട്ട് 3.35-ന് ആണ് ലണ്ടൻ വിമാനം പുറപ്പെട്ടത്. ദില്ലിയിലേക്കുള്ള വിമാനത്തിൽ 139 പേരാണ് പോകാനായി എത്തിയിരുന്നത്. വൈകിട്ട് ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കി. ഏതാനും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. യാത്ര മുടങ്ങിയവരാണ് വിമാനത്താവളത്തിൽ ബഹളം വെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!