ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാനങ്ങൾ വർധിപ്പിക്കും; 10 സർവീസുകൾ, പ്രഖ്യാപനവുമായി പ്രമുഖ വിമാന കമ്പനി

By Web Team  |  First Published Oct 12, 2024, 1:38 PM IST

ആഴ്ചതോറമുള്ള സര്‍വീസുകള്‍ ഈ റൂട്ടില്‍ വര്‍ധിപ്പിക്കും. 


അബുദാബി: ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. 

ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കും. ഈ റൂട്ടില്‍ നാല് മാസം മുമ്പാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ എറിക് ഡേ പറഞ്ഞു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അബുദാബിയിലേക്കും ദുബൈയിലേക്കും എളുപ്പത്തില്‍ എത്താനാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

Read Also -  ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!