വൻ ഓഫര്‍, ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോകാം! പാഴാക്കല്ലേ ഈ അവസരം

By Web Team  |  First Published Feb 10, 2024, 5:12 PM IST

ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഓഫര്‍ ലഭിക്കുക. ഫെബ്രുവരി 19 മുതല്‍ ജൂണ്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും.


ദുബൈ: വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേരു മാറ്റം പ്രാബല്യത്തില്‍ വന്നതിന്‍റെ ഭാഗമായാണ് ഓഫര്‍. ഇതോടെ ചുരുങ്ങിയ ചെലവില്‍ അമേരിക്ക വരെ പറക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

60 ദിര്‍ഹത്തിന് താഴെയുള്ള വിമാന ടിക്കറ്റുകള്‍ വരെയാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇത്തിഹാദ് എയര്‍വേയ്സ് ഈ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഓഫര്‍ ലഭിക്കുക. ഫെബ്രുവരി 19 മുതല്‍ ജൂണ്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും. 

Latest Videos

Read Also -  സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടാല്‍ വാഹനം പിടിച്ചെടുക്കും, വന്‍ തുക പിഴയും; മുന്നറിയിപ്പുമായി ട്രാഫിക് പൊലീസ്

അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് മാത്രമാണ് പ്രത്യേക ഓഫര്‍ ബാധകമാകുക. ബങ്കോക്കിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ലാസില്‍ 2,490 ദിര്‍ഹത്തിലും ബിസിനസ് ക്ലാസില്‍ 7,990 ദിര്‍ഹത്തിലും തുടങ്ങുന്ന പ്രത്യേക നിരക്കുകളില്‍ ബുക്ക് ചെയ്യാം. ഒസാക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമിയിലും ബിസിനസ്സിലുമായി യഥാക്രമം 4,490 ദിര്‍ഹത്തിനും 14,990 ദിര്‍ഹത്തിനും ടിക്കറ്റ് ലഭിക്കും. ഇത്തിഹാദ് പുതിയ ലക്ഷ്യസ്ഥാനമായ ബോസ്റ്റണിലേക്ക് മാര്‍ച്ച് 31 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 3,490 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന അതിശയകരമായ ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് അമേരിക്കന്‍ നഗരത്തിലേക്ക് പറക്കാം. കോപ്പന്‍ഹേഗണ്‍, മ്യൂണിക്ക്, ലിസ്ബണ്‍ എന്നീ നഗരങ്ങളിലേക്ക് 2490 ദിര്‍ഹത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ റൂട്ടിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്ക് 11,990 ദിര്‍ഹത്തിന് ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

click me!