ഉയരെ പറക്കുന്നതിനിടെ വിമാനത്തെ 'പിടിച്ചുകുലുക്കി' ആകാശച്ചുഴി; അമ്പരന്ന് യാത്രക്കാർ, നിരവധി പേർക്ക് പരിക്ക്

By Web Team  |  First Published Dec 6, 2023, 9:42 PM IST

വിമാനത്തില്‍ പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും യാത്രക്കിടെ തന്നെ വൈദ്യസഹായം ലഭ്യമാക്കി. 


ദുബൈ: പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട് (turbulence) യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്ക്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനം യാത്ര തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

ഡിസംബര്‍ നാല് തിങ്കളാഴ്ചയാണ് സംഭവം. പെര്‍ത്തില്‍ നിന്ന് ദുുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ EK421 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന കുറച്ച് യാത്രക്കാര്‍ക്കും ക്രൂവിനും പരിക്കേറ്റതായും യാത്ര തുടര്‍ന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ  4:45ന് ദുബൈയിലെത്തിയതായും എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എമിറേറ്റ്‌സ് വിമാനത്തില്‍ പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും യാത്രക്കിടെ തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായും എമിറേറ്റ്‌സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

Latest Videos

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാര്‍ക്ക് അധികമായി വേണ്ട പിന്തുണയും ഉറപ്പാക്കി. ഏവിയേഷന്‍ മേഖലയില്‍ സാധാരണയായി ഉപയോഗിക്കുന്ന പമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. കാറ്റിന്റെ സമ്മര്‍ദ്ദത്തിലും ചലന വേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ വലിക്കുകയും തള്ളുകയും ചെയ്യുന്നതിനെയാണ് ടര്‍ബുലന്‍സ് എന്ന് പറയുന്നത്.
ഫോട്ടോ- (ഇടത്) പ്രതീകാത്മക ചിത്രം

Read Also - ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

വാലില്‍ പിടിച്ച പട്രോളിങ് ഉദ്യോഗസ്ഥൻറെ മുഖത്തടിച്ച് കങ്കാരു

ക്യൂബെക്ക്: കാനഡയിലെ ക്യൂബെക്കില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ട കങ്കാരുവിനെ നാലു ദിവസത്തിന് ശേഷം പിടികൂടി. തിങ്കളാഴ്ചയാണ് കിഴക്കന്‍ ടൊറന്റോയില്‍ നിന്ന് കങ്കാരുവിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച കങ്കാരുവിനെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്ത് കങ്കാരു അടിച്ചു.

ഒന്റാരിയോയിലെ ഒഷാവ മൃഗശാല സൂക്ഷിപ്പുകാരുടെ കണ്ണുവെട്ടിച്ചാണ് കങ്കാരു വ്യാഴാഴ്ച രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വടക്കന്‍ ഒഷാവയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പട്രോളിങ് ഉദ്യോഗസ്ഥര്‍ കങ്കാരുവിനെ കണ്ടതായി സ്റ്റാഫ് സര്‍ജന്റ് ക്രിസ് ബോയ്‌ലോ പറഞ്ഞു.

തുടര്‍ന്ന് കങ്കാരുവിനെ നേരത്തെ സൂക്ഷിച്ചിരുന്ന മൃഗശാലയിലെയും ഫണ്‍ ഫാമിലെയും ജീവനക്കാരുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശപ്രകാരം വാലില്‍ പിടിക്കുകയുമായിരുന്നു. പിടികൂടുന്നതിനിടെ കങ്കാരു ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്ത് അടിക്കുകയായിരുന്നു. അതേസമയം ക്യൂബെക്കിലെ മൃഗശാലയിലേക്ക് പോകുകയായിരുന്ന കങ്കാരുവിന് ആവശ്യമായ വൈദ്യ ചികിത്സ ലഭിച്ചതായും കുറച്ച് ദിവസത്തെ വിശ്രമത്തിനായി ഒഷാവ മൃഗശാലയില്‍ തങ്ങുമെന്നും ക്രിസ് ബോയ്‌ലോ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!