ജീവനക്കാർക്ക് കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ്

By Web Team  |  First Published May 13, 2024, 7:00 PM IST

2023-24 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്.


ദുബൈ: റെക്കോര്‍ഡ് ലാഭം കൊയ്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്. വന്‍ ലാഭം നേടിയതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്.

20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളത്തിനൊപ്പം ബോണസ് ലഭിക്കും. എമിറേറ്റ്‌സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്ന് 112,406 ആയിരുന്നു. 

Latest Videos

2023-24 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്. 18.7 ബില്യണ്‍ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് ലാഭവും 137.30 ബില്യണ്‍ ദിര്‍ഹം വരുമാനവുമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 71 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയത്. 

Read Also -  ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പർ മാർക്കറ്റ്; അതിവിപുലമായ സൗകര്യങ്ങൾ, പുതിയ സ്റ്റോർ ഒമാനിൽ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

ദോഹ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിന് പുറമെ യുഎഇയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2014ല്‍ ഗണ്യമായ ഇടിവിന് മുന്‍പേ തന്നെ 1,43,000 ഡോളറിലെത്തിയിരുന്നു. സമീപ വര്‍ഷങ്ങളിലായുള്ള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലൂടെ ജിഡിപി പ്രതിവര്‍ഷം 10,000 ഡോളറായി വര്‍ധിക്കുന്നുണ്ട്. 2023 ല്‍ ഖത്തറിന്റെ മൊത്തം ജിഡിപി 220 ബില്യന്‍ ഡോളര്‍ ആയിരുന്നു.

കൊവിഡ് 19 വ്യാപനം ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയെ തുടര്‍ന്ന് വെല്ലുവിളികളെ മറികടക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള വ്യാപാര തടസങ്ങളും എണ്ണ വിലയിലെ കുറവും നിലനില്‍ക്കുന്നുണ്ടെങ്കിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ 2024ലും 2025ലുമായി ഏകദേശം 2 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!