യാത്രക്കാർക്ക് ക‍ർശന നിർദ്ദേശം; ബാഗേജ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം, ഈ വസ്തുക്കൾ നിരോധിച്ച് പ്രമുഖ എയർലൈൻ

By Web TeamFirst Published Oct 5, 2024, 12:07 PM IST
Highlights

യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശം ചെക്ക് ഇന്‍ ബാഗേജുകള്‍ക്കും ക്യാബിന്‍ ലഗേജുകള്‍ക്കും ഒരുപോലെ ബാധകമാണ്. 

ദുബൈ: യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയിലേക്ക് ദുബൈയില്‍ നിന്ന് ദുബൈ വഴിയോ യാത്ര ചെയ്യുന്നവര്‍ക്കാണ് കര്‍ശന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

വാക്കി-ടോക്കികള്‍, പേജറുകള്‍ എന്നിവ ബാഗേജില്‍ കൊണ്ടുപോകരുതെന്ന് എയര്‍ലൈന്‍ അധികൃതര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ട്രാവല്‍ അപ്ഡേറ്റില്‍ വ്യക്തമാക്കുന്നു. നിരോധനം ചെക്ക് ഇന്‍ ബാഗേജുകള്‍ക്കും ക്യാബിന്‍ ലഗേജുകള്‍ക്കും ബാധകമാണ്. പരിശോധനയില്‍ ഏതെങ്കിലും നിരോധിത വസ്തുക്കള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും. 

Latest Videos

Read Also - 1,000 മീറ്റര്‍ ഉയരം, 157 നിലകൾ; അഡ്രിയൻ സ്മിത്തിന്‍റെ 'ബ്രെയിൻ ചൈൽഡ്', ആരും തൊടാത്ത ആ റെക്കോർഡ് തൂക്കാൻ സൗദി

ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സമാന രീതിയില്‍ നിര്‍ദ്ദേശം നൽകിയിരുന്നു. പേജര്‍, വോക്കി ടോക്കി ഉപകരണങ്ങള്‍ എന്നിവ കൈവശം വെക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്സ് നിരോധിച്ചത്. യാത്രക്കാരുടെ കൈവശമോ ഹാന്‍ഡ് ലഗേജിലോ കാര്‍ഗോയിലോ ഈ വസ്തുക്കള്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചിരുന്നു.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!