അനാശാസ്യ പ്രവര്‍ത്തനം, നിയമലംഘനങ്ങള്‍; കുവൈത്തില്‍ പിടിയിലായത് 80 പ്രവാസികള്‍

By Web Team  |  First Published Aug 15, 2022, 8:51 AM IST

എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കാനും റെസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.


കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റ് നിയമലംഘനങ്ങളും നടത്തിയ 80 പ്രവാസികളെ അറസ്റ്റ് ചെയ്തു. മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും പൊതുസാന്മാര്‍ഗികത ലംഘിക്കുകയും ചെയ്ത കുറ്റത്തിന് 20 പുരുഷന്‍മാരെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 51 വിദേശികള്‍ അറസ്റ്റിലായി. 

എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കാനും റെസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. സ്‌പോണ്‍സര്‍മാര്‍ റെസിഡന്‍സി നിയമം പാലിക്കണം അല്ലെങ്കില്‍ സ്‌പോണ്‍സര്‍ ഫയലുകള്‍ (ഒരു വ്യക്തിയോ കമ്പനിയോ) ബ്ലോക്ക് ചെയ്യപ്പെടും.താമസ നിയമലംഘകരെയോ ഒളിച്ചോടിയവരെയോ പാര്‍പ്പിക്കുന്നതായി കണ്ടെത്തുന്നവരെ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കും. വിസ നല്‍കാന്‍ കഴിയില്ല,വിസ പുതുക്കുന്നത് തടയും,അവരെ അന്വേഷണത്തിനായി കൈമാറും.കുറ്റവാളിയെ വീണ്ടും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

Latest Videos

സോഷ്യല്‍ മീഡിയയിലൂടെ അനാശാസ്യ പ്രവര്‍ത്തനം; ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗങ്ങള്‍ വെള്ളിയാഴ്‍ച ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല ഏരിയകളില്‍ നടത്തിയ പരിശോധനകളില്‍ 394 പേര്‍ അറസ്റ്റിലായി. മഹ്‍ബുലയില്‍ നിന്ന് 328 പേരെയും ജലീബ് അല്‍ ശുയൂഖില്‍ നിന്ന് 66 പേരെയും പിടികൂടി.

മഹ്‍ബുലയില്‍ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. വിവിധ കേസുകളില്‍ കുവൈത്തിലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായിട്ടുണ്ടെന്ന് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ശനിയാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അനധികൃത മദ്യനിര്‍മ്മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും കണ്ടെത്താനും വിവിധ കേസുകളില്‍ പിടിയിലാവാനുള്ളവരെ അന്വേഷിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല പോലുള്ള സ്ഥലങ്ങളില്‍ ദിവസേനയെന്നോണം പരിശോധന നടക്കുന്നുണ്ടെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ സേനകള്‍ നടത്തുന്ന പരിശോധനകളോട് സഹകരിക്കണമെന്ന് രാജ്യത്തെ എല്ലാ സ്വദേശികളോടും പ്രവാസികളോടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. താമസ നിയമങ്ങളുടെ ലംഘനം മറച്ചുവെയ്‍ക്കാന്‍ സഹായിക്കരുത്. അങ്ങനെ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.  

click me!